
ഐപിഎലില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് താരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക കൗണ്ടികള്‍ക്ക് വിതരണം ചെയ്യണമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ട സറേ ഡയറക്ടര്‍ അലെക് സ്റ്റുവര്‍ട്. ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന തുക ഏറെക്കാലമായി ഇംഗ്ലണ്ട് ബോര്‍ഡ് വിതരണം ചെയ്തിട്ടില്ലെന്നാണ് സറേ ഡയറക്ടര്‍ ആരോപിച്ചത്.
കൗണ്ടിയില്‍ നിന്ന് ഐപിഎലില്‍ പങ്കെടുക്കുവാന്‍ താരങ്ങളെ വിടുന്നതിന്റെ നഷ്ടം കൗണ്ടി സഹിക്കുമ്പോള്‍ ലാഭം ഇംഗ്ലീഷ് ബോര്‍ഡ് ആരും അറിയാതെ കൈപ്പറ്റിയിരിക്കുകയാണെന്ന് സ്റ്റുവര്‍ട് ആരോപിച്ചു. 12 താരങ്ങളാണ് ഈ വര്‍ഷത്തെ ഐപിഎലില്‍ കളിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 10% ആണ് ഇപ്രകാരം ഒരു താരത്തിന്റെ കരാര്‍ തുകയില്‍ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 20% ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മാത്രമാണ് കൗണ്ടി ചീഫുകള്‍ ഈ വിവരം അറിയുന്നതെന്നാണ് സ്റ്റുവര്‍ട് പറഞ്ഞത്. ഇത്രയും കാലം ബിസിസിഐയില്‍ നിന്ന് ലഭിച്ച പണം ഇസിബി തങ്ങള്‍ക്ക് തന്നില്ലെന്നും സ്വയം ഇതിന്റെ അനുകൂല്യം പറ്റുകയായിരുന്നുവെന്നും സ്റ്റുവര്‍ട് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial