
2020ല്‍ ആരംഭിക്കുന്ന പുതിയ പ്രാദേശിക ടൂര്‍ണ്ണമെന്റിനു രൂപം നല്കി ഇംഗ്ലണ്ട്. 8 പുതിയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ 100 പന്തുകളുള്ള ഇന്നിംഗ്സുകളാണുള്ളത്. 15 ആറ് പന്തുകളുള്ള ഓവറുകള്‍ക്ക് ശേഷം 10 പന്തുകള്‍ ഉള്‍പ്പെടെ 100 പന്തുകളാവും ഇന്നിംഗ്സിലുണ്ടാകുക. ഈ പത്ത് പന്തുകളെ എങ്ങനെയാണ് ഉള്‍പ്പെടുത്തുക എന്നതിനെക്കുറച്ച് തീരുമാനം ആയിട്ടില്ല. നിലവിലുള്ള ടി20 ബ്ലാസ്റ്റിനെ നിലനിര്‍ത്തി പുതിയ ടൂര്‍ണ്ണമെന്റായി ആവും ഈ ടൂര്‍ണ്ണമെന്റിനെ രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയ ഫോര്‍മാറ്റിനു സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്നു ലഭിക്കുന്നത്. ബ്രോഡ്കാസ്റ്റേര്സിനു തീരുമാനം ഇഷ്ടമായിട്ടുണ്ടെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് അവകാശപ്പെടുന്നത്. എന്നാല്‍ താരങ്ങളില്‍ നിന്നുള്ള പ്രതികരണം തേടിയിട്ടില്ലെന്നാണ് അറിയുന്നത്. നിലവിലുള്ള ജനപ്രിയമായ ഐപിഎല്‍, ബിഗ്ബാഷ് പോലുള്ള ടി20 ടൂര്ണ്ണമെന്റുകള്ക്കിടയില് പുതിയ ഫോര്‍മാറ്റ് ജനപ്രിയമാക്കുക ഏറെ പ്രയാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial