ലോകകപ്പിനു യോഗ്യത നേടുവാന്‍ ഓരോ താരങ്ങളുടെയും സംഭാവന നിര്‍ണ്ണായകം: ഗ്രഹാം ഫോര്‍ഡ്

- Advertisement -

ടി20 ലോകകപ്പിനു യോഗ്യത നേടുവാന്‍ ഓരോ താരങ്ങളില്‍ നിന്നും സംഭാവന നിര്‍ണ്ണായകമാണെന്ന് പറഞ്ഞ് അയര്‍ലണ്ട് കോച്ച് ഗ്രഹാം ഫോര്‍ഡ്. നിലവില്‍ ലോക റാങ്കിംഗില്‍ 17ാം സ്ഥാനത്തുള്ള അയര്‍ലണ്ടിനു 2020 ടി20 ലോകകപ്പിനു യോഗ്യത നേടണമെങ്കില്‍ ഇനിയും ഉയര്‍ന്ന റാങ്കിംഗ് കൈവരിക്കേണ്ടതായുണ്ട്.

താരങ്ങളുടെ പേരെടുത്ത് പറയുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ഫോര്‍ഡ് എല്ലാവരും തുല്യമായ രീതിയില്‍ ടീമിന്റെ ഉയര്‍ച്ചയ്ക്കായി സംഭാവന ചെയ്യണമെന്നാണ് പറഞ്ഞത്. ചില താരങ്ങള്‍ ടി20യില്‍ ഏറെ തിളങ്ങാറുണ്ട്, എന്നാല്‍ ടീമിലെ എല്ലാ താരങ്ങള്‍ക്കും ടി20യില്‍ തിളങ്ങാനാകുമെന്നാണ് തന്റെ വിശ്വാസമെന്നാണ് ഫോര്‍ഡ് പറഞ്ഞത്.

നെതര്‍ലാണ്ട്സിനോട് ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം കഴിഞ്ഞ ദിവസം അയര്‍ലണ്ട് സ്കോട്‍ലാന്‍ഡിനെ തകര്‍ത്ത് തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് സ്കോട്‍ലാന്‍ഡിനെതിരെയാണ് അയര്‍ലണ്ടിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement