മിഡില്‍സെക്സുമായി കരാറില്‍ ഏര്‍പ്പെട്ട് ഡ്വെയിന്‍ ബ്രാവോ

ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ടൂര്‍ണ്ണമെന്റായ വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ കളിക്കാന്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ഒരുങ്ങുന്നു. 6 മത്സരങ്ങള്‍ക്ക് വേണ്ടിയാവും മിഡില്‍സെക്സുമായി ബ്രാവോ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. താരത്തിനു ലഭ്യത അനുമതി പത്രവും വിസയും ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് അറിയുന്നത്.

വെറും ആറ് മത്സരങ്ങള്‍ക്ക് മാത്രമാവും താരം മത്സരിക്കുവാനുണ്ടാകുക. അതിനു ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കുന്നതിനായി താരം നാട്ടിലേക്ക് മടങ്ങും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണ് ബ്രാവോ കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial