ഇനിയൊരു മടങ്ങിവരവ് തനിക്കുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് ഡ്വെയിന്‍ ബ്രാവോ

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു മടങ്ങി വരവ് തനിക്കിെനി ഉണ്ടാകില്ലെന്ന് ഡ്വെയിന്‍ ബ്രാവോ. 34ാം വയസ്സില്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നാണ് ഈ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടറുടെ അഭിപ്രായം. ഷാര്‍ജ്ജയില്‍ നടക്കുന്ന ടി10 ക്രിക്കറ്റ് ലീഗിനിടെയാണ് ബ്രാവോ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. തനിക്ക് പൂര്‍ണ്ണ കായിക ക്ഷമതയുള്ളപ്പോളാണ് താന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇപ്പോള്‍ എനിക്ക് 34 വയസ്സാണ്. ഇനി അന്താരാഷ്ട്ര രംഗത്തേക്ക് മടങ്ങി വരുന്നതില്‍ ആര്‍ക്കും വലിയ ഗുണമുണ്ടാകില്ല എന്നാണ് താരം പറഞ്ഞത്.

ഇത്തരം ടി20, ടി10 ടൂര്‍ണ്ണമെന്റുകളില്‍ താന്‍ കളിക്കുന്നത് തന്റെ സന്തോഷത്തിനും ആരാധകര്‍ക്ക് വേണ്ടിയുമാണ്. ഇത് എത്രത്തോളം തുടരുമെന്നതാണ് താന്‍ ഉറ്റുനോക്കുന്നതെന്നും താരം പറഞ്ഞു. പാക്കിസ്ഥാനെതിരെ 2016 സെപ്റ്റംബറിലാണ് ബ്രാവോ അവസാനമായി വെസ്റ്റിന്‍ഡീസിനു വേണ്ടി ടി20 മത്സരം കളിച്ചത്. ഏകദിന മത്സരം 2014ല്‍ ആയിരുന്നു. ടെസ്റ്റ് മത്സരം കളിച്ചിട്ട് ഏഴ് വര്‍ഷത്തിലധികവും ആയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement