മാര്‍ക്രത്തിനു മറക്കാനാഗ്രഹിക്കുന്ന കൗണ്ടി അരങ്ങേറ്റം

- Advertisement -

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിനു മറക്കാനാഗ്രഹിക്കുന്ന കൗണ്ടി അരങ്ങേറ്റം. ഡര്‍ഹത്തിനായി തന്റെ അരങ്ങേറ്റം കുറിച്ച എയ്ഡന്‍ മാര്‍ക്രം ആദ്യ ദിവസം തന്നെ രണ്ട് തവണ പൂജ്യത്തിനു പുറത്താകുകയായിരുന്നു. ആദ്യ ദിവസം തന്നെ 21 വിക്കറ്റുകളാണ് ഡര്‍ഹവും കെന്റും തമ്മിലുള്ള മത്സരത്തില്‍ നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ ഡര്‍ഹം 91 റണ്‍സിനു പുറത്തായപ്പോള്‍ കെന്റ് 169 റണ്‍സിനു ഓള്‍ഔട്ട് ആയി.

ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍റിയാണ് ഇരു ഇന്നിംഗ്സുകളിലും മാര്‍ക്രത്തെ പുറത്താക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement