അംലയ്ക്ക് പകരം ഡീന്‍ എല്‍ഗാര്‍, ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിനെ സിംബാബ്‍വേയ്ക്കെതിരെ ഡുമിനി നയിക്കും

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് താരം ഡീന്‍ എല്‍ഗാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഹാഷിം അംല, ഫാഫ് ഡു പ്ലെസി എന്നിവര്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടില്ല. അംലയ്ക്ക് കൈവിരലിനേറ്റ പരിക്കാണ് കാരണമെങ്കില്‍ തോളിന്റെ പരിക്ക് ഭേദമാകുവാന്‍ വേണ്ടിയാണ് ഡു പ്ലെസിയ്ക്ക് വിശ്രമം നല്‍കിയിരിക്കുന്നത്. ടീമിനെ നയിക്കുവാനുള്ള ചുമതല ജീന്‍ പോള്‍ ഡുമിനിയ്ക്കാണ് നല്‍കിയിരിക്കുന്നത്.

2015ല്‍ ഇന്ത്യയ്ക്കെതിരെ മുംബൈയിലാണ് ഡീന്‍ എല്‍ഗാര്‍ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനം കളിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 30നു ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്.

സ്ക്വാഡ്: ഡീന്‍ എല്‍ഗാര്‍, ജെപി ഡുമിനി, റീസ ഹെന്‍ഡ്രിക്സ്, ഇമ്രാന്‍ താഹിര്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, എയ്ഡന്‍ മാര്‍ക്രം, വില്ലെം മുള്‍ഡര്‍, ലുംഗി ഗിഡി, ആന്‍ഡിലെ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഡെയില്‍ സ്റ്റെയിന്‍, ഖായ സോണ്ടോ

Exit mobile version