ടി20 പരമ്പര ദക്ഷിണാഫ്രിക്കയെ ഡുമിനി നയിക്കും

ഇന്ത്യയ്ക്കെതിരയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ജെപി ഡുമിനി നയിക്കും. 14 അംഗ സ്ക്വാഡിനെ ഇന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചത്. ടീമില്‍ പുതുമുഖം ക്രിസ്റ്റിയന്‍ ജോങ്കറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാഫ് ഡു പ്ലെസിയുടെ അഭാവത്തിലാണ് ടീമിനെ നയിക്കുവാനുള്ള ദൗത്യം സീനിയര്‍ താരം ഡുമിനിയെ തേടി എത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക: ജെപി ഡുമിനി, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, ജൂനിയര്‍ ഡാല, എബി ഡി വില്ലിയേഴ്സ്, റീസ ഹെന്‍ഡ്രീക്സ്, ക്രിസ്റ്റിയന്‍ ജോങ്കര്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡെയിന്‍ പാറ്റേര്‍സണ്‍, ആരോണ്‍ ഫാംഗിസോ,ആന്‍ഡിലെ ഫെഹ്ലുക്വായോ, തബ്രൈസ് ഷംസി, ജോന്‍-ജോന്‍ സ്മട്സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial