ദുബായ് തങ്ങളുടെ രണ്ടാം ഡേ നൈറ്റ് ടെസ്റ്റിനായി ഒരുങ്ങുന്നു

പാക്കിസ്ഥാന്‍ ശ്രീലങ്ക പരമ്പരയ്ക്കിടെ രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റ് ആയിരിക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്ക തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിനു തയ്യാറെടുക്കുമ്പോള്‍ ദുബായിയില്‍ അരങ്ങേറുക അവിടെ നടക്കുന്ന രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റാവും. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കിടെ ഒരു ‍ഡേ നൈറ്റ് മത്സരം അവിടെ അരങ്ങേറിയുരുന്നു.

മത്സരം നടക്കുന്നതോടെ അഡിലെയിഡ് ഓവലിനൊപ്പം രണ്ട് ഡേ നൈറ്റ് ടെസ്റ്റ് എന്ന ബഹുമതിക്ക് ദുബായ് അര്‍ഹയാകും. വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ അഡിലെയിഡില്‍ ഒരു ഡേ നൈറ്റ് ടെസ്റ്റ് കൂടി നടക്കുമെന്നാണ് അറിയുന്നത്. അത് അഡിലെയിഡ് ഓവലിലെ മൂന്നാം ഡേ നൈറ്റ് ടെസ്റ്റായിരിക്കും.

ഒക്ടോബര്‍ 6 മുതല്‍ 10 വരെയാണ് ശ്രീലങ്ക-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 28നു അബുദാബിയില്‍ നടക്കും.

പരമ്പരയുടെ പൂര്‍ണ്ണമായ ഷെഡ്യൂള്‍

ടെസ്റ്റ്
സെപ്റ്റംബര്‍ 28 – അബുദാബി
ഒക്ടോബര്‍ 6 – ദുബായ്

ഏകദിനങ്ങള്‍
ഒക്ടോബര്‍ 13 – ദുബായ്
ഒക്ടോബര്‍ 16 – അബുദാബി
ഒക്ടോബര്‍ 18 – അബുദാബി
ഒക്ടോബര്‍ 20 – ഷാര്‍ജ
ഒക്ടോബര്‍ 23 – ഷാര്‍ജ

ടി20
ഒക്ടോബ്ര‍ 26 – അബുദാബി
ഒക്ടോബ്ര‍ 27 – അബുദാബി
ഒക്ടോബര്‍ 29 – ലാഹോര്‍ – സുരക്ഷ അനുമതി ലഭിയ്ക്കുകയാണെങ്കില്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial