Southafrica

ജോഹാന്നസ്ബര്‍ഗിൽ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു

ജോഹാന്നസ്ബര്‍ഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നു. ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 53/3 എന്ന നിലയിലാണ്. 19 റൺസ് നേടിയ ക്യാപ്റ്റന്‍ കെഎൽ രാഹുലും 4 റൺസുമായി ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്.

26 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കി മാര്‍ക്കോ ജാന്‍സന്‍ ആണ് ആദ്യ വിക്കറ്റ് നേടിയത്. അധികം വൈകാതെ ചേതേശ്വര്‍ പുജാരയെയും അജിങ്ക്യ രഹാനെയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഡുവാന്നെ ഒളിവിയര്‍ ഇന്ത്യയെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കി.

Exit mobile version