Site icon Fanport

ഡു പ്ലെസ്സിയെ പുറത്താക്കുന്നതിൽ റെക്കോർഡിട്ട് അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലെസിയെ പുറത്താക്കുന്നതിൽ റെക്കോർഡിട്ട് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഡു പ്ലെസ്സിയെ പുറത്താക്കിയ അശ്വിൻ ടെസ്റ്റിൽ അഞ്ചാം തവണയാണ് താരത്തെ പുറത്താക്കുന്നത്. ഈ പരമ്പരയിൽ മാത്രം മൂന്നാം തവണയാണ് അശ്വിന് മുൻപിൽ ഡു പ്ലെസി കീഴടങ്ങിയത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡു പ്ലെസ്സിയെ പുറത്താക്കിയ താരമായി അശ്വിൻ മാറി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും അശ്വിൻ ഡു പ്ലെസിയെ പുറത്താക്കിയിരുന്നു. തുടർച്ചയായ ഓവറുകളിൽ എൽഗറുടെയും ഡു പ്ലെസിയുടെയും വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ ഇന്ത്യക്ക് മത്സരത്തിൽ മുൻ‌തൂക്കം നൽകിയിരുന്നു.

Exit mobile version