ഡിആര്‍എസ് വിവാദം വീണ്ടും

സ്റ്റീവന്‍ സ്മിത്ത് തുടക്കമിട്ട ഡ്രെസ്സിംഗ് റൂം റിവ്യൂ സിസ്റ്റം വീണ്ടും. ഇന്ത്യ ശ്രീലങ്ക ടെസ്റ്റിന്റെ നാലാം ദിവസമാണ് വിവാദമായ തീരുമാനം നടന്നത്. മുഹമ്മദ് ഷമിയുടെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയെന്ന് വിധിക്കപ്പെട്ട ദില്‍രുവന്‍ പെരേര ഏറെ വൈകി റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. റിവ്യൂവില്‍ ഔട്ട് അല്ല എന്ന വിധി വന്നുവെങ്കിലും സംഭവം പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ഡ്രസ്സിംഗ് റൂമില്‍ നിന്ന് ചില താരങ്ങള്‍ കൈ ഉയര്‍ത്തിക്കാണിച്ച് ശേഷമാണ് ദില്‍രുവന്‍ റിവ്യൂ ആവശ്യപ്പെടുന്നതെന്ന് റീപ്ലേകളില്‍ നിന്ന് വ്യക്തമാകുന്നുണ്ടായിരുന്നു. നോണ്‍ സ്ട്രൈക്കറായ രംഗന ഹെരാത്തിനോട് ചോദിക്കാതെ ഡ്രെസ്സിംഗ് റൂമിനു നേരെ നടന്ന ശേഷമാണ് റിവ്യൂ ദില്‍രുവന്‍ ആവശ്യപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരുവനന്തപുരം സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നവംബർ 20ന്
Next articleലങ്കയുടെ ലീഡ് നൂറിനോടടുക്കുന്നു