രണ്ട് പര്യടനങ്ങള്‍, ഒന്ന് ഒഴിവാക്കി ദ്രാവിഡ്

- Advertisement -

ഈയടുത്താണ് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ പുതുക്കിയത്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മെന്റര്‍ സ്ഥാനം ഉപേക്ഷിച്ചാണ് ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുവാനുള്ള അവസരം വിനിയോഗിക്കുവാന്‍ തീരുമാനിച്ചത്.

2 വര്‍ഷത്തേക്ക് കൂടി ഇന്ത്യ എ , അണ്ടര്‍ 19 കോച്ചായി നിയമിക്കപ്പെട്ട രാഹുല്‍ ദ്രാവിഡ് എന്നാല്‍ ഇന്ത്യ അണ്ടര്‍ 19 താരങ്ങളുടെ ഇംഗ്ലണ്ട് പര്യടനത്തിനു ടീമിനൊപ്പം ഉണ്ടാകുകയില്ല. ജൂലായ് 15ന് യുവതാരങ്ങളുടെ പരമ്പര ആരംഭിക്കുമെങ്കിലും ദ്രാവിഡിനു അവരുടെ ഒപ്പം ചേരാന്‍ സാധിക്കാത്തത് അതേ കാലയളവില്‍ത്തന്നെ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പോകുന്നു എന്നതാണ്.

രണ്ട് ചതുര്‍-ദിന മത്സരങ്ങളും, ഒരു ത്രിരാഷ്ട്ര ഏകദിന പരമ്പരയും കളിയ്ക്കുന്ന ഇന്ത്യ എ ടീമിനൊപ്പം രാഹുല്‍ ദ്രാവിഡ് ഉണ്ടാകുമെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് അണ്ടര്‍ 19 ടീമിനു പുതിയ കോച്ചിനെ നിയമിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement