രണ്ട് വര്‍ഷം കൂടി രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ കോച്ച്

- Advertisement -

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ എ, അണ്ടര്‍ 19 എന്നീ ടീമുകളുടെ കോച്ചായി രണ്ട് വര്‍ഷത്തേക്ക് കൂടി നിയമിച്ച് ബിസിസിഐ. ജൂലായ് 26നു ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്ക പര്യടനമാണ് കോച്ച് എന്ന നിലയില്‍ ദ്രാവിഡിന്റെ അടുത്ത പരീക്ഷണം.

2015ലാണ് ദ്രാവിഡ് ആദ്യമായി ഇന്ത്യയുടെ രണ്ടാം നിരയുടെയും യുവ നിരയുടെയും കോച്ചായി നിയമിക്കപ്പെട്ടത്. ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ടീം ലോകകപ്പ് ഫൈനല്‍ വരെ എത്തിയിരുന്നു. നിലവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലും മെന്ററായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ദ്രാവിഡിനോട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഈ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement