ഞങ്ങളെ എഴുതിത്തള്ളാന്‍ വരട്ടെ: ടിം പെയിന്‍

- Advertisement -

2019 ഏകദിന ലോകകപ്പില്‍ നിന്ന് ഇപ്പോളത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയയെ എഴുതിത്തള്ളുവാന്‍ ആരും മുതിരേണ്ടതില്ലെന്ന് പറഞ്ഞ് ടിം പെയിന്‍. ഇംഗ്ലണ്ടിനോട് 5-0നു പരമ്പര അടിയറവു പറഞ്ഞ് ഏകദിന റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ഓസ്ട്രേലിയയെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഓസ്ട്രേലിയ ശക്തമായ ടീം തന്നെയായിരിക്കുമെന്നാണ് ടിം പെയിന്‍ അഭിപ്രായപ്പെട്ടത്.

ടീമില്‍ ഇപ്പോളില്ലാത്ത ഒട്ടനവധി മാച്ച് വിന്നേഴ്സ് ഓസ്ട്രേലിയയ്ക്കുണ്ട്. പരിക്കും വിലക്കും മൂലം ഇപ്പോള്‍ ഓസ്ട്രേലിയ ക്ഷീണിതരാണെങ്കിലും 2019ല്‍ ഇംഗ്ലണ്ടിനെപ്പോലെ തന്നെ സാധ്യതയുള്ള ടീമാണ് നിലവിലെ ചാമ്പ്യന്മാരെന്ന് ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement