പന്ത് തട്ടാൻ എംഎസ്പി വിളിക്കുന്നു, കളിക്കാൻ ജീ.വി രാജയും സ്പോർട്സ് ഡിവിഷനും

മലപ്പുറം എംഎസ്പി സ്‌കൂൾ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കുട്ടികളെ വിളിക്കുന്നു. 2017 ഫെബ്രുവരി ഒന്നിനും രണ്ടിനുമായാണ് സെലക്ഷൻ നടക്കുക. മലപ്പുറം കൂട്ടലങ്ങാടി ഗ്രൗണ്ടിൽ രാവിലെ ഏഴു മണി മുതൽ സെലക്ഷൻ ക്യാമ്പ് ആരംഭിക്കും. പങ്കെടുക്കുന്ന കുട്ടികൾ ഏഴു മണിക്ക് മുൻപ് തന്നെ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. അണ്ടർ 14 അണ്ടർ 17 ടീമുകളിക്കുള്ള സെലക്ഷൻ ആണ് നടക്കുക. 1/09/2003 ന് ശേഷം ജനിച്ചവരെയാണ് അണ്ടർ 14 ടീമിലേക്കും 1/09/2000 നു ശേഷം ജനിച്ചവരെയാണ് അണ്ടർ 17 ടീമിലേക്കും പരിഗണിക്കുക. സംസ്ഥാന ടീമുകളെയോ റവന്യു ജില്ല ടീമുകളെയോ പ്രതിനിധീകരിച്ച കുട്ടികളെയാണ് പരിഗണിക്കുന്നത്.

തിരുവനന്തപുരം ജീ.വി രാജ സ്പോർട്സ് സ്‌കൂൾ കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ സ്‌കൂളുകളിലെ എട്ടാം തരം മലയാളം മീഡിയം 2017-18 അദ്ധ്യയനവർഷത്തെ അഡ്മിഷന് കുട്ടികളെ വിളിക്കുന്നു. വരുന്ന ജനുവരി 31, ചൊവ്വാഴ്ച കൊയിലാണ്ടിയിൽ വച്ചാണ് സെലക്ഷൻ നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപത് മണിക്ക് മുൻപ് സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്. 1/01/2004 ൽ ജനിച്ച, ഇപ്പോൾ ഏഴാം തരത്തിൽ പഠിക്കുന്ന കുട്ടികളെയാണ് സെലക്ഷന് പരിഗണിക്കുന്നത്.