ബംഗാളിനെ എറിഞ്ഞിട്ട് കേരളം, വിജയ് വിശ്വനാഥിന് 5 വിക്കറ്റ്

Keralavinoomankad

വിനൂ മങ്കഡ് ട്രോഫിയിൽ കേരളത്തിന് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ബംഗാളിന്റെ ഇന്നിംഗ്സ് 29.1 ഓവറിൽ അവസാനിപ്പിച്ചപ്പോള്‍ എതിരാളികള്‍ നേടിയത് 119 റൺസ് മാത്രമാണ്.

5 വിക്കറ്റ് നേടിയ വിജയ് വിശ്വനാഥ് ആണ് കേരള നിരയില്‍ തിളങ്ങിയത്. മിലിന്ദ് മോണ്ടൽ 25 റൺസുമായി ബംഗാളിന്റെ ടോപ് സ്കോറര്‍ ആയി. 18 റൺസ് നേടിയ ആയുഷ് കുമാര്‍ സിംഗ് ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. വിനയ് വര്‍ഗീസ് മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ മികവ് കാട്ടി.

Previous articleകേരളത്തിന് ബാറ്റിംഗ് തകര്‍ച്ച, 87 റൺസിന് ഓള്‍ഔട്ട്
Next articleഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം, സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം