അഭിനവ് മുകുന്ദ് ദുലീപ് ട്രോഫി ആദ്യ മത്സരത്തിനില്ല, ടൂര്‍ണ്ണമെന്റും നഷ്ടമായേക്കാം

ഇന്ത്യ റെഡ് നായകന്‍ അഭിനവ് മുകുന്ദ് ദുലീപ് ട്രോഫി ആദ്യ മത്സരത്തിനില്ല. അസുഖം കാരണം മുകുന്ദ് ടീമിനൊപ്പം ലക്നൗവില്‍ എത്തിചേര്‍ന്നിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഡെങ്കുപനിയാണ് തമിഴ്നാട് ഓപ്പണറെ അലട്ടുന്നത്. ദിനേശ് കാര്‍ത്തിക് ആണ് മുകുന്ദിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തിനു മാത്രമല്ല ടൂര്‍ണ്ണമെന്റില്‍ തന്നെ താരത്തിന്റെ സാന്നിധ്യം ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സുദീപ് ചാറ്റര്‍ജ്ജി ആണ് ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുക. മുംബൈയുടെ 17 വയസ്സുകാരന്‍ പൃഥ്വി ഷായെ മുകുന്ദിനു പകരം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial