പൂട്ടേണ്ടത് സ്പോർട്ട്സ് ഹോസ്റ്റലോ, അതിനുത്തരവാദികളായവരേയോ ?

വാർത്ത ശരിയെങ്കിൽ ഇതക്രമമാണ്! അപലപിക്കപ്പെടേണ്ടതാണ്. പൊതു വിദ്യാലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിലെ യുക്തിയെന്തേ ഇവിടെയാർക്കും ബോധിക്കുന്നില്ല! ഇവിടെ പഠിക്കുന്നത് വിദ്യാർത്ഥികളല്ലേ? സ്പോർട്സ് പഠനശാഖയല്ലേ?

കേരളത്തിലെ നൂറ് കണക്കിന് കുട്ടികളുടെ കായിക ഭാവി അവതാളത്തിലാക്കുന്ന അവസരം നഷ്ടമാക്കുന്ന തീരുമാനമാണിത് ! ചെറുപ്രായത്തിൽ തന്നെ ചിട്ടയായ പരിശീലനം ലഭിച്ച് ഭാവി താരങ്ങളെന്ന് വിലയിരുത്തപ്പെടുന്ന പലരേയും ചില ചാമ്പ്യൻസ്കൂളുകൾ കൊത്തിയെടുത്ത് പറക്കുമ്പോൾ ജന്മവാസനയുടെ മാത്രം ബലത്തിൽ സെലക്ഷൻ ട്രയൽസിൽ പെങ്കെടുത്ത് അഡ്മിഷൻ നേടുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്! ഇവരെ താൽക്കാലികമായി പുനർവിന്യസിച്ചാലും പൂട്ടിയ ഹോസ്റ്റലുകൾ ആര് പിന്നീട് തുറക്കും! ആര് നഷ്ടപ്പെട്ട അവസരം തിരികെ കൊടുക്കും?

29-01-2017 ലെ മനോരമ വാർത്ത

ഇവയൊന്നും സ്വയം പൊട്ടി മുളച്ചവയല്ല! സർക്കാർ സഹായത്തോടെ നടത്തപ്പെടുന്നവയാണ്! ഇതിന്റെയൊക്കെ നടത്തിപ്പിനായി സർക്കാർ ശമ്പളം പറ്റുന്നവരുണ്ട്! അവരുടെ സ്കൂളാണ് ആദ്യം പൂട്ടിക്കേണ്ടത്! അതിന് പകരം അവരെയും പുനർവിന്യസിച്ച് ഇനി പണിയെടുക്കാതെ ശമ്പളം നൽകാം! നാട്ടിലൊരു മുറുക്കാൻ കടക്ക് പോലും നടത്തിപ്പിന് മാനദണ്ഡങ്ങളുണ്ട്! അവ നടപ്പിലാക്കാൻ നിർബന്ധിക്കുന്നത് അവ അടച്ച് പൂട്ടാനല്ല! പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തിയാണ്! അതിൽ നിന്നും അന്നം കണ്ടെത്തുവൻ ഒരു പരിധി വരെ അത് പാലിക്കും! പക്ഷേ ഇവിടെ കാട്ടിലെ തടി തേവരുടെ ആന വലി…… വലിച്ചില്ലെങ്കിലും ശമ്പളം കിട്ടും!

കുട്ടികൾ പരാതിയുണ്ടാവും അത് പരിഹരിക്കാൻ അന്വേഷണ കമ്മീഷനെ വെച്ച് ABCD ഗ്രേഡിംഗ് നടത്തുകയല്ല വേണ്ടത് മാസത്തിലൊരിക്കലെങ്കിലും പരിശോധന നടത്താൻ സംവിധാനമുണ്ടാക്കണം, നിലവാരം പുലർത്താത്തതിന് ഉത്തരവാദികളായവരെ അൺ എയിഡസ് സ്കൂളുകളുടെ “മാതൃക”യിൽ ടി.സി. കൊടുത്ത് വിടണം വീട്ടിലേക്ക്!

Previous articleആദരാഞ്ജലികൾ! പ്രിയ രാജീവൻ നായർ!
Next articleഗോൾ കീപ്പിംഗിലെ നിത്യ ഹരിത വസന്തത്തിന് പിറന്നാൾ ആശംസകൾ