സാഹയ്ക്ക് പകരം കാർത്തിക്ക് ഇറങ്ങും

പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പകരം അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെ ഉൾപ്പെടുത്തി.. പകരക്കാരനായി ദിനേശ് കാര്‍ത്തിക്കിനെ ഉൾപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് ബിസിസിഐ പുറത്ത് വിട്ടത്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കളിക്കുമ്പോളാണ് സാഹയ്ക്ക് പരിക്കേറ്റത്.

വൃദ്ധിമന്‍ സാഹ ഇപ്പോള്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. വിരാട് കോഹ്‍ലിയ്ക്ക് പകരം അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ജൂൺ 14നാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. പാര്‍ത്ഥിവ് പട്ടേലും ദിനേശ് കാർത്തിക്കുമായിരുന്നു സാഹയ്ക്ക് പകരം ടീമിലേക്ക് പരിഗണിക്കപ്പെട്ടത്. ഐപിഎല്ലിലെ മികച്ച പ്രകടനം ഡീകെയ്ക്ക് തുണയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊണാൾഡോയുടെ ഗോളിനെ മറികടന്ന് ബെയ്‌ലിന്റെ ഗോൾ ചാമ്പ്യൻസ് ലീഗ് സീസണിലെ മികച്ച ഗോൾ
Next articleഅണ്ടർ 17 താരോദയം ധീരജ്‌ സിങ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കും