Bangladesh

നേടിയത് വെറും 146, നാണക്കേടായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

ധാക്കയിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിന് വേഗം തിരശ്ശീല വീണു. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 382 റൺസ് നേടിയപ്പോള്‍ വെറും 146 റൺസിനാണ് ബംഗ്ലാദേസ് അഫ്ഗാനിസ്ഥാനെ പുറത്താക്കിയത്. 39 ഓവര്‍ മാത്രമാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്. 236 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയത്.

ബംഗ്ലാദേശിനായി എബോദത്ത് ഹൊസൈന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാം, തൈജുള്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. അഫ്ഗാന്‍ നിരയിൽ അഫ്സര്‍ സാസായി 36 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നാസിര്‍ ജമാൽ 35 റൺസ് നേടി പുറത്തായി.

Exit mobile version