പാക്-ലോക ഇലവന്‍, സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ്

പാക്കിസ്ഥാനില്‍ 3 ടി20 മത്സരങ്ങള്‍ക്കായി എത്തുന്ന ലോക ഇലന്‍ പര്യടനത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ്. അവരുടെ സ്പോര്‍ട്സ് ചാനലായി ‍ഡിസ്പോര്‍ട്സ് ആവും മൂന്ന് ടി20 മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. സെപ്റ്റംബര്‍ 12നാണ് ആദ്യ മത്സരം അരങ്ങേറുക.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മൂന്ന് ഡേ-നൈറ്റ് മത്സരങ്ങളും നടക്കുക. പാക്കിസ്ഥാന്റെ മണ്ണിലേക്ക് ക്രിക്കറ്റിനെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പര്യടനം സജ്ജമാക്കിയിട്ടുള്ളത്. 2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താതെ വരുന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫുട്ബോൾ ലോകം ഞെട്ടി, എമ്പാപ്പെയെയും പി എസ് ജി റാഞ്ചി
Next articleമെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ നായകന്‍