വിലക്കിലുള്ള താരങ്ങളെ ബിഗ് ബാഷില്‍ കളിപ്പിക്കണം: വാട്സണ്‍

- Advertisement -

ഓസ്ട്രേലിയയുടെ കളങ്കിതരായ താരങ്ങളെ ബിഗ് ബാഷില്‍ കളിപ്പിക്കണമെന്ന് അറിയിച്ച് ഷെയിന്‍ വാട്സണ്‍. ഇരു താരങ്ങളെയും ഗ്ലോബല്‍ ടി20 കാനഡ ലീഗ് പോലുള്ള ലീഗില്‍ കളിക്കുവാന്‍ അനുവദിക്കുന്നതിലും നല്ലത് ബിഗ് ബാഷ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കാളിത്തം അനുവദിക്കുകയാണെന്നാണ് ഷെയിന്‍ വാട്സണ്‍ അഭിപ്രായപ്പെട്ടത്.

വാര്‍ണറും സ്മിത്തും മറ്റൊരു ലീഗിനെ പ്രോത്സാഹനാര്‍ത്ഥം അവിടെ കളിക്കുന്നത് ദുഖകരമായ അവസ്ഥയാണ്. 12 മാസത്തേക്ക് ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് കളിക്കാന്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും മറ്റു ടൂര്‍ണ്ണമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ബിഗ് ബാഷ് പോലുള്ള ടൂര്‍ണ്ണമെന്റിലേക്കാണ് ഇവരുടെ സാന്നിധ്യം കൂടുതലാവശ്യമെന്നാണ് വാട്സണ്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement