ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ട് നിന്നത് ശരിയായില്ലെന്ന് ബ്രയാൻ ലാറ

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് മൂന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ട് നിന്നത് ശരിയായില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഇത്രയും സുരക്ഷാ നടപടികൾ ഇരു രാജ്യങ്ങളും നടപ്പിലാക്കിയിട്ടും താരങ്ങൾ വിട്ടു നിന്നത് നിരാശ സമ്മാനിച്ചെന്നും ബ്രയാൻ ലാറ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായുള്ള വീഡിയോ ചാറ്റിൽ സംസാരിക്കുകയായിരുന്നു ബ്രയാൻ ലാറ.

കൊറോണ വൈറസ് ബാധ ഭീഷണിയെ തുടർന്നാണ് വെസ്റ്റിൻഡീസ് താരങ്ങളായ ഡാരൻ ബ്രാവോ, ഷിംറോൺ ഹേറ്റ്മേയർ, കീമോ പോൾ എന്നിവർ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വിട്ടുനിന്നത്.  താൻ ആയിരുന്നു ഈ സാഹചര്യത്തിൽ എങ്കിൽ താൻ തീർച്ചയായും കളിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുമായിരുന്നെന്നും ബ്രയാൻ ലാറ പറഞ്ഞു. വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് സതാംപ്ടണിൽ നടക്കും.

Exit mobile version