സഞ്ജുവിനെ ഒഴിവാക്കിയത് സങ്കടകരമെന്ന് ഹര്‍ഷ ഭോഗ്‍ലേ

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യ എ ടൂറില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് ദുഖകരമെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. തന്റെ ട്വിറ്റര്‍ ഫീഡിലൂടെയാണ് ഈ അഭിപ്രായം ഭോഗ്‍ലേ പങ്കുവെച്ചത്. ഫിറ്റ്നെസ് നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നാല്‍ ഇത്തരമൊരു പ്രതിഭയെ ഇത് മൂലം നഷ്ടമാകുന്നത് സംഭവിക്കുവാന്‍ പാടുള്ളതല്ല. താരത്തിനെ സാന്ത്വനിപ്പിക്കുകയാണിപ്പോള്‍ വേണ്ടതെന്നും ഹര്‍ഷ തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചു.

ഐപിഎലില്‍ 15 മത്സരങ്ങളില്‍ നിന്ന് 441 റണ്‍സുമായി സഞ്ജു സാംസണ്‍ രാജസ്ഥാനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അത് താരത്തിനു ഇംഗ്ലണ്ട് ഏകദിനങ്ങള്‍ക്കായുള്ള ടീമില്‍ ഇടം നേടിക്കൊടുത്തു. എന്നാല്‍ പരമ്പരയ്ക്ക് യാത്രയാകുന്നതിനു മുമ്പുള്ള യോ-യോ ടെസ്റ്റിലെ പരാജയം താരത്തിനെ ഒഴിവാക്കി ഇഷാന്‍ കിഷനെ തിരഞ്ഞെടുക്കുവാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്
Next articleഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും: ഗില്‍ക്രിസ്റ്റ്