Site icon Fanport

ലോകകപ്പ് ടീമിൽ ഉൾപെടാത്തതിൽ നിരാശയുണ്ടായിരുന്നെന്ന് ഉമേഷ് യാദവ്

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ കഴിയാത്തതിൽ നിരാശയുണ്ടായിരുന്നെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. എന്നാൽ താൻ ഇപ്പോൾ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് എന്നും ഉമേഷ് യാദവ് പറഞ്ഞു. 2015 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി തനിക്ക് കളിക്കാൻ സാധിച്ചെന്നും എന്നാൽ 2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോൾ നിരാശ തോന്നിയെന്നും ഉമേഷ് യാദവ് പറഞ്ഞു.

കഴിഞ്ഞ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉമേഷ് യാദവ് നിശ്ചിത ഓവർ ക്രിക്കറ്റിൽ കളിച്ചത്. തുടർന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ താരത്തിന് അവസരം ലഭിച്ചെങ്കിലും നിശ്ചിത ഓവർ ക്രിക്കറ്റിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം തന്നതിൽ തനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരോട് നന്ദിയുണ്ടെന്നും അവരാണ് തന്നെ വിലയിരുത്താൻ ഏറ്റവും മികച്ചവർ അവരാണെന്നും ഉമേഷ് യാദവ് പറഞ്ഞു. താൻ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിനുള്ള ശ്രമത്തിലാണെന്നും അതിന് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

Exit mobile version