വോണിന്റെ ആരാധകനായിരുന്നില്ല: റഷീദ് ഖാന്‍

- Advertisement -

താന്‍ ഷെയിന്‍ വോണിന്റെ ആരാധകനായിരുന്നില്ലെന്ന് പറഞ്ഞ് റഷീദ് ഖാന്‍. ഷെയിന്‍ വോണ്‍ ഒരു ഇതിഹാസ സ്പിന്നറാണെന്ന് പറഞ്ഞ് റഷീദ് ഖാന്‍ തന്റെ ഇഷ്ട് സ്പിന്നര്‍മാര്‍ ഷാഹിദ് അഫ്രീദിയും അനില്‍ കുംബ്ലെയുമാണെന്നാണ് പറഞ്ഞത്. ഇരുവരും വേഗത്തില്‍ പന്തെറിയും എന്നതായിരുന്നു തന്നെ അവരുടെ ആരാധകരാക്കി മാറ്റിയതെന്ന് റഷീദ് ഖാന്‍ പറഞ്ഞു.

വോണിനെ അപേക്ഷിച്ചു വേഗത്തില്‍ പന്തെറിയും എന്നതിനാല്‍ താന്‍ ഉറ്റുനോക്കിയിരുന്നത് ഇവരെയായിരുന്നു എന്നാണ് റഷീദ് ഖാന്‍ പറഞ്ഞത്. അതിനാല്‍ തന്നെ ഷെയിന്‍ വോണിനോട് എനിക്ക് കാര്യമായ ഇഷ്ടമുണ്ടായിരുന്നില്ല എന്നും റഷീദ് ഖാന്‍ കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement