കരുണ്‍ നായര്‍ക്ക് പിന്നാലെ അഫ്ഗാന്‍ നായകന്റെ വാക്കുകളെ തള്ളി ദിനേശ് കാര്‍ത്തിക്കും

- Advertisement -

ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികച്ചത് അഫ്ഗാന്‍ സ്പിന്നര്‍മാരെന്ന അസ്ഗര്‍ സ്റ്റാനിക്സായിയുടെ വാക്കുകളെ തള്ളി ദിനേശ് കാര്‍ത്തിക്കും. നേരത്തെ കരുണ്‍ നായര്‍ സ്റ്റാനിക്സായിയുടെ വാക്കുകള്‍ അതിശയോക്തി നിറഞ്ഞതെന്ന് പറഞ്ഞിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള അനുഭവസമ്പത്ത് ചെറുതല്ലെന്നും അത് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമല്ല പ്രാദേശിക ക്രിക്കറ്റിലെയും പരിഗണിക്കേണ്ടതാണെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

അവരുടെ സ്പിന്നര്‍മാര്‍ കളിച്ചതെല്ലാം കൂട്ടിചേര്‍ത്താലും കുല്‍ദീപ് യാദവ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചതിന്റെ അത്രയും വരില്ലെന്നാണ് കാര്‍ത്തിക് പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്പിന്‍ ബൗളിംഗിനെ പ്രകീര്‍ത്തിക്കുവാനും കാര്‍ത്തിക് മറന്നില്ല. അവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിലും ശോഭിക്കാനാകുമെന്ന് പറഞ്ഞ കാര്‍ത്തിക് തങ്ങളുടെ സ്പിന്നര്‍മാരുടെ അനുഭവസമ്പത്തിനെ വിലക്കുറച്ച കാണാതിരുന്നാല്‍ മതിയെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement