ചന്ദിമലിനു സസ്പെന്‍ഷന്‍

- Advertisement -

ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമലിനു ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഷന്‍. കൂടാതെ രണ്ട് സസ്പെന്‍ഷന്‍ പോയിന്റും 100 ശതമാനം മാച്ച് ഫീസ് പിഴയായും താരത്തില്‍ നിന്ന് ഈടാക്കും. മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ചത്. വായിലേക്ക് ചൂയിംഗം പോലുള്ള വസ്തു ഇട്ട ശേഷം പിന്നീട് തുപ്പലെടുത്ത് പുരട്ടുന്നത് ഐസിസിയുടെ നിയമപ്രകാരം കുറ്റകരമാണ്. അതിനാല്‍ തന്നെ മാച്ച് ഒഫീഷ്യലുകളുടെ തീരുമാനത്തെ ൈസിസി പിന്തുണയ്ക്കുന്നു എന്നാണ് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞത്.

ഇതോടെ ശ്രീലങ്ക വിന്‍ഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ നയിക്കാന്‍ ദിനേശ് ചന്ദിമലിനു സാധ്യമാകില്ല. ശ്രീലങ്കന്‍ ടീം മാനേജ്മെന്റിന്റെയും മാച്ച് ഒഫീഷ്യലുകളുടെയും മുന്നില്‍ വെച്ച് കാണിച്ച വീഡിയയോക്ക് ശേഷം ചന്ദിമല്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ എന്താണ് താന്‍ ചവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ഓര്‍ത്തെടുക്കുവാന്‍ സാധിക്കുന്നില്ലെന്നാണ് ദിനേശ് ചന്ദിമല്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement