തോല്‍വിയ്ക്ക് പിന്നാലെ ലങ്കയ്ക്ക് അടുത്ത തിരിച്ചടി

- Advertisement -

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ബംഗ്ലാദേശ് നല്‍കിയ തിരിച്ചടിയില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പ് ലങ്കയ്ക്ക് അടുത്ത പ്രഹരം. നിദാഹസ് ട്രോഫിയിലെ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്ന് ലങ്കന്‍ നായകന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് അറിയുന്നത്. കുറഞ്ഞ ഓവര്‍ നിരക്കാണ് താരത്തിനു വിലക്കേര്‍പ്പെടുത്തുവാന്‍ കാരണമായത്. ടീമിന്റെ ഉപനായകന്‍ സുരംഗ ലക്മല്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.

ടീമിനെ മിക്കവാറും അടുത്ത കളികളില്‍ ഉപുല്‍ തരംഗയായിരിക്കും നയിക്കുക എന്നാണ് അറിയുവാന്‍ കഴിയുന്നത്. നാല് ഓവറുകള്‍ പിന്നിലായാണ് അനുവദിച്ച സമയത്ത് ശ്രീലങ്ക പന്തെറിഞ്ഞത്. ടീമിലെ താരങ്ങള്‍ക്ക് 60 ശതമാനം പിഴയും വിധിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

അതേ സമയം ഒരോവര്‍ കുറവായതിനാല്‍ ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയ്ക്ക് 20 ശതമാനം പിഴയും ടീമംഗങ്ങള്‍ക്ക് 10 ശതമാനം പിഴയും വിധിക്കുകയുണ്ടായി. ശ്രീലങ്ക നേടിയ 214 റണ്‍സ് മുഷ്ഫികുര്‍ റഹീമിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement