ദിനേശ് ചണ്ഡിമൽ ശ്രീലങ്കൻ ടീമിൽ നിന്നും പുറത്ത്

- Advertisement -

സിംബാബ്‌വെക്കെതിരെയുള്ള ആദ്യ രണ്ടു ഏകദിനങ്ങൾക്കുള്ള 13 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. സ്റ്റാർ ബാറ്റ്സ്മാൻ ദിനേശ് ചണ്ഡിമലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനമാണ് ചണ്ഡിമലിനു വിനയായത്. അതെ സമയം 19 വയസ് പ്രായമുള്ള ബാറ്റ്സ്മാൻ വനിഡു ഹസരംഗയെ ടീമിൽ ഉൾപ്പെടുത്തി.

ഈ മാസം 30നു ആണ് പരമ്പര തുടങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളും നടക്കുന്നത് ഗാല്ലയിൽ ആണ്. 2000നു ശേഷം ആദ്യമായാണ് ഗാല്ലയിൽ ഒരു ഏകദിന മത്സരം നടക്കുന്നത്.

ശ്രീലങ്കൻ ടീം: എയ്ഞ്ചലോ മാത്യൂസ് (നായകൻ), ഉപുൽ തരംഗ (വൈസ് ക്യാപ്റ്റൻ), നിരൊശന് ദിക്വെല്ല, ദനുഷ്കാ ഗുണതിലക, കുശാൽ മെൻഡിസ്, അസെല ഗുനരത്നെ, വനിദു ഹസരന്ഗ, എൽ സാന്ദകാൻ, അകില ദനന്ജയ, നുവാൻ പ്രദീപ് ഫെർണാണ്ടോ, ലസിത് മലിംഗ, ദുശ്മംഥ ലാഹിരു മദുശന്ക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement