
ഐസിസിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട ശ്രീലങ്കന്‍ നായകന് ദിനേശ് ചന്ദിമല്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകും. താന്‍ പന്തില്‍ കൃത്രിമം കാണിക്കുന്ന ഒരു നടപടിയും ചെയ്തിട്ടില്ലെന്നാണ് ചന്ദിമലിന്റെ വാദം. അപ്പീലിന്മേലുള്ള ഹിയറിംഗ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് മത്സരശേഷം നടത്തും. ഐസിസിയുടെ 2.2.9 ചട്ടപ്രകാരമുള്ള ലംഘനമാണ് ചന്ദിമലിനെതിരെ ചുമത്തിയിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
