ധോണി വീണ്ടും നായക സ്ഥാനത്തേക്ക്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക്. ജാര്‍ഖണ്ഡിനെ വിജയ് ഹസാരെ ട്രോഫിയില്‍ നയിച്ചു കൊണ്ടാവും ധോണി വീണ്ടും നായക സ്ഥാനത്തേക്ക് തിരിച്ചെത്തുക. വരുണ്‍ ആരോണ്‍, ഇഷാങ്ക് ജഗ്ഗി, സൗരഭ് തിവാരി, ഷാബാസ് നദീം, ഇഷാന്‍ കിഷന്‍ തുടങ്ങി മറ്റു പല പ്രമുഖരും അടങ്ങിയ ജാര്‍ഖണ്ഡ് ടീം നേരത്തെ രഞ്ജി ട്രോഫിയില്‍ സെമി ഫൈനല്‍ വരെ എത്തിയിരുന്നു. ഫെബ്രുവരി 25നു കൊല്‍ക്കത്തയില്‍ വെച്ച് കര്‍ണ്ണാടകയുമായാണ് ജാര്‍ഖണ്ഡിന്റെ ആദ്യ മത്സരം.

ഗ്രൂപ്പ് ഡിയില്‍ ചത്തീസ്ഗഢ്, ഹൈദ്രാബാദ്, ജമ്മു & കാശ്മീര്‍, കര്‍ണ്ണാടക, സര്‍വ്വീസസ്, സൗരാഷ്ട്ര എന്നിവരോടാണ് ജാര്‍ഖണ്ഡിന്റെ മത്സരങ്ങള്‍.

Previous articleകാളിക്കാവിന്റെ അപരാജിത കുതിപ്പിന് ഹയർ സബാൻ അവസാനമിട്ടു
Next articleനദാലിനൊപ്പം കളിയ്ക്കണമെന്ന് ഫെഡറർ