Picsart 24 02 15 13 55 29 770

ടെസ്റ്റിൽ സിക്സ് അടിയിൽ ധോണിയെ മറികടന്ന് രോഹിത് ശർമ്മ

സിക്സ് അടിയിൽ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് കൊഇടെ തന്റേതാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം 2 സിക്സുകൾ അടിച്ചതോടെ രോഹിത് ശർമ്മ ഇന്ത്യക്ക് ആയി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചവരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി.

78 സിക്സുകൾ ടെസ്റ്റിൽ അടിച്ചിട്ടുള്ള മുൻ ക്യാപ്റ്റൻ ധോണിയെ മറികടന്ന് 79 സിക്സിൽ രോഹിത് ശർമ്മ എത്തി. 91 സിക്സുകൾ ടെസ്റ്റിൽ അടിച്ചിട്ടുള്ള വിരേന്ദ്ര സെവാഗ് ആണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ആയി ഏറ്റവും കൂടുതൽ സിക്സ് അടിച്ചിട്ടുള്ള താരം.

Most Sixes for India in Test
91 Virender Sehwag
79 Rohit Sharma*
78 MS Dhoni
69 Sachin Tendulkar
61 Kapil Dev
60 Ravindra Jadeja
57 Sourav Ganguly
55 Rishabh Pant
Exit mobile version