Picsart 23 09 17 12 43 43 122

ധോണിയെ ഇന്ത്യ മുഴുവൻ മിസ് ചെയ്യുന്നുണ്ട് എന്ന് ഗിൽ

ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ റാഞ്ചിയിൽ എത്തിയിരിക്കികയാണ്. ധോണിയുടെ നാടായ റാഞ്ചിയിൽ കളിക്കുമ്പോൾ ധോണിയെ മിസ് ചെയ്യുന്നുണ്ട് എന്ന് ശുഭ്മൻ ഗിൽ പറഞ്ഞു. നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിനോട് എംഎസ് ധോണിയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയുക ആയിരുന്നു ഗിൽ.

എംഎസ് ധോണിയെ ഇന്ത്യ മുഴുവൻ മിസ് ചെയ്തുവെന്ന് യുവ ബാറ്റർ പറഞ്ഞു. “ഇന്ത്യ മുഴുവൻ മഹി ഭായിയെ മിസ്സ് ചെയ്യുന്നു. ഞങ്ങൾ റാഞ്ചിയിൽ കളിക്കുമ്പോൾ മാത്രമല്ല ലോകത്തെവിടെയാണ് കളിക്കുന്നത് എങ്കിലും ധോണിയെ മിസ് ചെയ്യും” ശുഭ്മാൻ ഗിൽ പറഞ്ഞു. ഫെബ്രുവരി 23നാണ് റാഞ്ചിയിലെ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Exit mobile version