കട്ടക്കില്‍ പ്രതീക്ഷ കാത്ത് ഇന്ത്യ, നേടിയത് 180 റണ്‍സ്

- Advertisement -

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 180 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറുകളില്‍ നിന്ന് 180 റണ്‍സ് നേടിയത്. കെഎല്‍ രാഹുല്‍ നേടിയ അര്‍ദ്ധ ശതകവും അവസാന ഓവറുകളില്‍ അടിച്ചുകളിച്ച മനീഷ് പാണ്ഡേ-ധോണി കൂട്ടുകെട്ടുമാണ് ഇന്ത്യന്‍ സ്കോര്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ത്തുവാന്‍ സഹായിച്ചത്. അഞ്ചാം ഓവറില്‍ ടീം സ്കോര്‍ 38ല്‍ നില്‍ക്കെ നായകന്‍ രോഹിത് ശര്‍മ്മയെയാണ്(17) ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ആഞ്ചലോ മാത്യൂസിനായിരുന്നു വിക്കറ്റ്. 24 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ പുറത്താകുമ്പോള്‍ 12.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 101 റണ്‍സ് ആയിരുന്നു. തന്റെ അര്‍ദ്ധ ശതകം തികച്ച് മുന്നേറുകയായിരുന്നു രാഹുലിനെയാണ്(61) ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്.

വളരെ ചുരുങ്ങിയ പന്തുകളില്‍ അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടി മനീഷ്-ധോണി കൂട്ടുകെട്ട ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകകയായിരുന്നു. 18 പന്തില്‍ നിന്ന് മനീഷ് പാണ്ഡേ 32 റണ്‍സ് നേടിയപ്പോള്‍ ധോണി തന്റെ 39 റണ്‍സിനായി 22 പന്തുകളാണ് നേരിട്ടത്. 34 പന്തില്‍ നിന്നാണ് ധോണിയും മനീഷ് പാണ്ഡേയും 68 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement