Site icon Fanport

പഴയ ചിത്രം ഇട്ട് പീറ്റേഴ്സണ്‍, ധോണിയ്ക്ക് നല്‍കിയ ഉപദേശമിതെന്ന് ഹാസ്യം കലര്‍ന്ന ട്വീറ്റ്

താന്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നപ്പോളുള്ള എംഎസ് ധോണിയുമായുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഹാസ്യം കലര്‍ന്ന ട്വീറ്റ് ഇട്ട് കെവിന്‍ പീറ്റേഴ്സണ്‍. ധോണി ഇന്ത്യന്‍ ക്യാപ്റ്റനായി നില്‍ക്കുമ്പോള്‍ ഉള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇംഗ്ലണ്ട് താരങ്ങളുമായി നല്ല ബന്ധമല്ലായിരുന്നുവെങ്കിലും പീറ്റേഴ്സണ് ഇന്ത്യന്‍ താരങ്ങളുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

https://twitter.com/KP24/status/1251448727295987712

റണ്‍സ് സ്കോര്‍ ചെയ്യുവാന്‍ എളുപ്പമാണ്, ഫീല്‍ഡര്‍മാരെ മാറ്റൂ എന്നാണ് കെവിന്‍ പീറ്റേഴ്സണ്‍ ധോണിയോട് പറയുന്നതെന്നാണ് ഹാസ്യ രൂപേണ്ട താരം ട്വീറ്റ് ചെയ്തത്. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയായിരുന്നു കെവിന്‍ പീറ്റേഴ്സണ്‍. ധോണിയെ ഫീല്‍ഡ് സെറ്റ് ചെയ്യുവാന്‍ സഹായിക്കുന്ന പീറ്റേഴ്സണിന്റെ ട്വീറ്റ് ഹിറ്റായ മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയ്ക്കെതിരെ 28 ഏകദിനത്തില്‍ നിന്ന് 1138 റണ്‍സാണ് കെവിന്‍ പീറ്റേഴ്സണ്‍ നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 16 മത്സരങ്ങളില്‍ നിന്ന് 58.55 എന്ന ശരാശരിയില്‍ പീറ്റേഴ്സണ്‍ 1581 റണ്‍സും നേടിയിട്ടുണ്ട്.

Exit mobile version