Picsart 24 03 01 19 40 28 040

ധോണിയെ പോലൊരു താരമായി മാറാനുള്ള എല്ലാ കഴിവും ജുറെലിന് ഉണ്ടെന്ന് കുംബ്ലെ

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ദ്രുവ് ജുറെലിന് ധോണിയെ പോലൊരു താരമായി മാറാനുള്ള എല്ലാ കഴിവും ഉണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ.

“ധ്രുവ് ജുറലിന് തൻ്റെ കരിയറിൽ എംഎസ് ധോണി എത്തിയിടത്ത് എത്താനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. പ്രതിരോധത്തിലുള്ള സാങ്കേതികത മികവ് മാത്രമല്ല, ആക്രമിക്കുമ്പോഴും അദ്ദേഹം എത്ര മികച്ച പ്ലയർ ആണെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ വലിയ സിക്സറുകൾ അടിക്കുന്നത് നമ്മൾ കണ്ടു” കുംബ്ലെ ജിയോ സിനിമയിൽ പറഞ്ഞു

“അദ്ദേഹം അസാധാരണ താരമാണ്, അവൻ ഇനിയും മെച്ചപ്പെടാൻ പോകുന്നു. ഇത് അദ്ദേഹത്തിൻ്റെ രണ്ടാം ടെസ്റ്റ് മാത്രമാണ്, കൂടുതൽ കൂടുതൽ കളിക്കാൻ തുടങ്ങുമ്പോൾ അവൻ മെച്ചപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.” കുംബ്ലെ പറഞ്ഞു.

Exit mobile version