Site icon Fanport

കോഹ്‌ലിയുടെ പരിശീലകനും പറഞ്ഞു ധോണി തന്നെ മികച്ചവൻ

മത്സരം പെട്ടന്ന് മനസ്സിലാക്കുന്നതിലും തന്ത്രങ്ങൾ മെനയുന്നതിലും ധോണിയാണ് വിരാട് കോഹ്‌ലിയെക്കാൾ മികച്ചതെന്ന് വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ കേശവ് ബാനർജി.ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ധോണി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ബാനർജി പറഞ്ഞു. 2017ലാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വിരാട് കോഹ്‌ലി നിയമിതനായത്.

മത്സരങ്ങളിൽ പെട്ടന്ന് തീരുമാനം എടുക്കുന്നതിലും മത്സരത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിലും ധോണിക്ക് മികച്ച കഴിവ് ഉണ്ടെന്നും ആ കഴിവ് ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്ക് ലഭിച്ചിട്ടില്ലെന്നാണ് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ പറഞ്ഞത്. മത്സരത്തിനിടെ കോഹ്‌ലിക്ക് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ധോണിയോട് ചോദിക്കാമെന്നും ധോണി ഇന്ത്യൻ ടീമിൽ ഇല്ലെങ്കിൽ ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലിയെ സഹായിക്കാൻ ഇന്ത്യൻ ടീമിൽ വേറെ ആരും ഇല്ലെന്നും കേശവ് ബാനർജി പറഞ്ഞു.

Exit mobile version