Site icon Fanport

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഗ്രെഗ് ചാപ്പൽ

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ  മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ. ആദ്യമായി താൻ ധോണിയുടെ ബാറ്റിംഗ് കണ്ടപ്പോൾ അത്ഭുതപെട്ടുവെന്നും മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞു. താൻ ഇപ്പോഴും കളി പൂർത്തിയാക്കാൻ കഴിയുമോ എന്ന് ധോണിയെ വെല്ലുവിളിക്കാറുണ്ടായിരുന്നുവെന്നും ചാപ്പൽ പറഞ്ഞു.

ആ സമയത്ത് ഇന്ത്യ കണ്ട ഏറ്റവും ആവേശമുണർത്തുന്ന താരമായിരുന്നു ധോണിയെന്നും അസാധ്യമായ ആംഗിളുകളിൽ നിന്ന് ഷോട്ടുകൾ ഉതിർക്കാൻ ധോണിക്ക് കഴിയുമായിരുന്നെന്നും ചാപ്പൽ പറഞ്ഞു. ശ്രീലങ്കക്കെതിരെ 183 റൺസ് നേടിയ ധോണിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും ഒരു മത്സരം പൂർത്തിയാക്കാനുള്ള അസാമാന്യ കഴിവ് ധോണിക്ക് ഉണ്ടായിരുന്നുവെന്നും ചാപ്പൽ പറഞ്ഞു. ഗ്രെഗ് ചാപ്പൽ പരിശീലകനായിരിക്കുന്ന സമയത്താണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

Exit mobile version