സ്റ്റംപിംഗ് റെക്കോര്‍ഡില്‍ സംഗക്കാരയ്ക്കൊപ്പം ഇനി ധോണിയും

തന്റെ ഏകദിന കരിയറിലെ 99ാം സ്റ്റംപിംഗ് സ്വന്തമാക്കിയ മഹേന്ദ്ര സിംഗ് ധോണി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. ശ്രീലങ്കയുടെ ഇന്നിംഗ്സില്‍ 15ാം ഓവറിലാണ് ഈ ചരിത്ര മുഹൂര്ത്തത്തിനു മരതക ദ്വീപ് സാക്ഷ്യം വഹിച്ചത്. യൂസുവേന്ദ്ര ചഹാലിന്റെ പന്തില്‍ ധനുഷ്ക ഗുണതിലകയെ പുറത്താക്കിയാണ് ധോണി തന്റെ 99ാം സ്റ്റംപിംഗ് ഇരയെ സ്വന്തമാക്കിയത്.
353 ഏകദിനങ്ങളില്‍ നിന്നാണ് കുമാര്‍ സംഗക്കാര (വിരമിക്കുമ്പോള്‍ 404 മത്സരങ്ങള്‍ താരം കളിച്ചിരുന്നു) ഈ നേട്ടം സ്വന്തമാക്കിയത്. ധോണി ഇത് തന്റെ 298ാം ഏകദിനത്തില്‍ നിന്ന് നേടി. റോമേഷ് കലുവിതരണ 75 ഇരകളുമായി മൂന്നാം സ്ഥാനം കൈയ്യാളുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial