നല്ല കാലത്തിന്റെ നായകന്‍

ഹംപിയിൽനിന്നും ബാംഗ്ലൂരിലേക്കുള്ള ഒരു ബസ് യാത്ര. പോക്കറ്റിൽ ഏറെനേരം ഉപയോഗശൂന്യമായി കിടന്ന മൊബൈൽ ഫോൺ വെറുതെ കൈയ്യിലെടുത്ത ഞാൻ കണ്ടത് മഹേന്ദ്രസിംഗ് ധോനിയുടെ രാജിപ്രഖ്യാപനമാണ്! ആദ്യം ഒരു അവിശ്വസനീയതയായിരുന്നു.സാവകാശം മിഴികൾ പൂട്ടി ഞാൻ സീറ്റിലേക്ക് അമർന്നിരുന്നു.ബസ്സിൽ­ കൂട്ടുകാർ ആഘോഷിക്കുന്നു.എൻ്റെ മനസ്സിലാണെങ്കിൽ ഒാർമ്മകളുടെ പ്രളയം! ഒമ്പതു വർഷങ്ങൾ എന്നെ ആനന്ദിപ്പിച്ച,ഇന്ത്യ­യിലെ ജനകോടികളെ ത്രസിപ്പിച്ച നായകനാണ് നിശബ്ദനായി പടിയിറങ്ങുന്നത്!

ധീരമായ ഒരു മുഖത്തോടെ, ചൂളമടിച്ച് ജൊഹാനസ്ബർഗ് സ്റ്റേഡിയത്തിൻ്റെ പടികൾ കയറിപ്പോയ ഒരു നീളൻമുടിക്കാരനാണ് ആദ്യം ഒാർമ്മയിൽ തെളിഞ്ഞത്.ആദ്യ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഇന്നിംഗ്സ് പൂർത്തിയായ സമയത്താണ് ഈ രംഗം ടെലിവിഷനിൽ കണ്ടത്.കളി കണ്ടിരുന്നവർ പോലും പിരിമുറുക്കത്താൽ വിഷമിച്ചപ്പോഴും ക്യാപ്ടൻ ധോനി കൂൾ ആയിരുന്നു.ധോനിയുടെ അസൂയപ്പെടുത്തുന്ന നേട്ടങ്ങളുടെ രഹസ്യം ഈ മനോനില തന്നെയാണ്.വലിയ മത്സരങ്ങളുടെ സമ്മർദ്ദം ടീം ഇന്ത്യയെ കീഴടക്കുന്നത് പതിവുകാഴ്ച്ചയായിരുന്നു.അതിനു മാറ്റമുണ്ടായത് ടീമിൻ്റെ അമരത്ത് ഈ റാഞ്ചിക്കാരൻ എത്തിയതോടെയാണ്…..

ധോനിയെന്ന സുന്ദരനായ ചെറുപ്പക്കാരന് സെലക്ടർമാർ ക്യാപ്ടൻസി ഏൽപ്പിക്കുന്നത് 2007ലാണ്. ആറു വർഷങ്ങൾക്കകം രൂപത്തിൽ അയാൾ ഒരു വൃദ്ധനെ പോലായി മാറി! ആ സമയത്ത് ധോനിയുടെ ഭാര്യ സാക്ഷി അവരുടെ മകൾ സിവയ്ക്ക് ജന്മം നൽകിയിട്ടുപോലുമില്ലാ­യിരുന്നു.നായകത്വത്തി­ൻ്റെ സമ്മർദ്ദത്തിൻ്റെ ഫലമായിരുന്നു ആ വെളുത്ത മുടിയിഴകൾ. എന്നാൽ അപ്പോഴേക്കും മൂന്ന് എെ.സി.സി ട്രോഫികൾ ഇന്ത്യയുടെ ഷോകേസിൽ എത്തിക്കഴിഞ്ഞിരുന്നു­. ധോനിയെ വെറുക്കുന്നവർ ധാരാളമുണ്ട്. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തി ടീമിനെ നയിക്കാൻ ആർക്കും സാധിക്കില്ല എന്നതിനാൽ അത് ഏറെക്കുറേ സ്വഭാവികവുമാണ്. എന്നാ­ൽ ധോനി ഉണ്ടാക്കിയ റിസൾട്ടുകൾക്കു നേരെ കണ്ണടയ്ക്കാൻ വിമർശകർക്കു പോലും സാധിക്കില്ല. വരുംതലമു­റകൾക്കായി ധോനി കാത്തുവെയ്ക്കുന്നത് അതാണ്-അവിശ്വസനീയമായ മത്സരഫലങ്ങൾ!

എന്താണ് ധോനിയെ വ്യത്യസ്തനാക്കുന്നത്­? കമൻ്റേറ്റർമാർ പറഞ്ഞും കളിയെഴുത്തുകാർ എഴുതിയും മടുപ്പിച്ച പ്രയോഗങ്ങളിലേക്ക് കടക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ക്യാപ്ടൻസി എന്ന ജോലിയെ അയാൾ മെരുക്കിയെടുത്ത രീതിയാണ്. ധോനി ഒരു നാച്ചുറൽ ലീഡറായിരുന്നോ എന്ന് സംശയമാണ്. ചില കളിക്കാരെ കാണുമ്പോൾ തന്നെ ക്യാപ്ടൻസി അവർക്ക് യോജിച്ചതാണെന്ന് നമുക്ക് മനസ്സിലാവും. ധോനിയുടെ­ ആരംഭകാലത്ത് അത്തരമൊരു തോന്നൽ ഉണ്ടായിരുന്നില്ല. സെവാ­ഗിനെയും കൈഫിനെയും ഭാവി നായകരായി ഉയർത്തിക്കാട്ടിയവരുടെ സ്വപ്നങ്ങളിൽ പോലും ധോനി എന്ന പേര് ഉണ്ടായിരുന്നില്ല. അതി­ൽ അവരെ കുറ്റം പറയാനുമാവില്ല. ധോനി അങ്ങനെയായിരുന്നു.ബു­ദ്ധിയേക്കാൾ ഹൃദയം കൊണ്ട് കളിക്കുന്ന,കുട്ടിത്തം വിട്ടുമാറാത്ത,പന്തി­നെ കഠിനമായി പ്രഹരിക്കുന്ന ഒരുവൻ.അയാളെ ആർക്കാണ് നായകനായി സങ്കൽപ്പിക്കാൻ കഴിയുന്നത്!?

എന്നാൽ ഇന്ന് നാം സ്വയം ചോദിച്ചുപോവുന്ന ചില ചോദ്യങ്ങളുണ്ട്. ഇയാളല്ലെങ്കിൽ പിന്നെ ആരാണ് ലീഡർ? ഇത്രയും നേട്ടങ്ങൾ ഉള്ള ധോനി ഒരുവശത്ത് നിൽക്കുമ്പോൾ നാച്ചുറൽ ലീഡർ എന്ന വാക്കിനു തന്നെ എത്രത്തോളം പ്രസക്തിയുണ്ട്!?

ഫീൽഡിംഗിന് വളരെക്കുറച്ച് മാത്രം പ്രാധാന്യം നൽകിയിരുന്ന ടീമാണ് ഇന്ത്യ. കാലാകാലങ്ങളിൽ­ റോബിൻ സിംഗും യുവ് രാജും കൈഫും എല്ലാം അവതരിച്ചുവെങ്കിലും ടീം ഇന്ത്യയുടെ ഫീൽഡിംഗ് യൂണിറ്റ് ശരാശരിയായിരുന്നു. ഫീൽ­ഡിംഗിലൂടെ കളി മാറ്റാൻ കഴിയുമെന്ന് ഇന്ത്യൻ ആരാധകർക്ക് ബോദ്ധ്യപ്പെടാൻ 2013 ചാംപ്യൻസ് ട്രോഫി വരെ കാത്തിരിക്കേണ്ടി വന്നു.വിരാടിൻ്റെ കീഴിൽ ഫിറ്റ്നെസ്സും ഫീൽഡിംഗും പുതിയ തലങ്ങളിലെത്തും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഈ വിപ്ലവം തുടങ്ങിവെച്ചത് ധോനി തന്നെയാണ്.

ഇതുപോലൊരു നായകൻ ഇനി ഉണ്ടാവില്ല-ഏത് ഇന്ത്യൻ ക്യാപ്ടൻ വിരമിച്ചാലും മുഴങ്ങിക്കേൾക്കുന്ന വരിയാണിത്. പക്ഷേ ധോനിയുടെ കാര്യത്തിൽ കുറച്ചുകൂടി ആത്മാർത്ഥതയോടെ ഇത് പ്രയോഗിക്കാം. ലിമിറ്റ­ഡ് ഒാവർ ക്രിക്കറ്റിൽ ധോനി കൈവരിച്ച നേട്ടങ്ങളെ മറികടക്കുന്ന ഒരു നായകൻ ഇനി ഉണ്ടായാൽ ഭാഗ്യം എന്നേ പറയാനാകൂ. വിരാടിന് അതിനു കഴിയട്ടെ…

ബി.സി.സി.എെയുടെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ രാഹുൽ ജോഹ്രി പറഞ്ഞത് ഇങ്ങനെ-

“On the behalf of every Indian cricket fan and the BCCI, I would like to thank MS Dhoni for his outstanding contribution as the captain of the Indian team across all formats. Under his leadership, Indian team has touched new heights and his achievements will remain etched forever in the annals of Indian cricket.”

കൂടുതലൊന്നും പറയുന്നില്ല എം.എസ്.ഡീ…

നന്ദി…എല്ലാറ്റിനും­.

Previous articleടോട്ടനത്തിനു മുൻപിൽ വീണു ചെൽസി
Next articleകോപ്പ ഡെൽ റേയിൽ ജയത്തോടെ റയലും അത്ലെറ്റിക്കോയും