Site icon Fanport

ശിഖർ ധവാൻ അടുത്ത മത്സരത്തിൽ ഉണ്ടാകും

ശിഖർ ധവാൻ അടുത്ത മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ആയി ഉണ്ടാകും എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. കോവിഡ് കാരണം ആദ്യ രണ്ട് ഏകദിനങ്ങളും ധവാന് നഷ്ടമായിരുന്നു. എന്നാൽ താരം അടുത്ത കളിയിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ഇന്ന് മത്സര ശേഷം പറഞ്ഞു. ഇന്ന് പന്തിനെ ഓപ്പണർ ആക്കിയത് പരീക്ഷണം മാത്രമായിരുന്നു എന്നും ഇത് ഒരൊറ്റ മത്സരത്തിന് വേണ്ടി മാത്രമാണെന്നും രോഹിത് പറഞ്ഞു.

കോവിഡ് മാറി ഇന്ത്യൻ താരങ്ങൾ ആയ സീനിയർ ഓപ്പണർ ശിഖർ ധവാൻ ഇന്നലെ പരിശീലനം ആരംഭിച്ചുരുന്നു. ശ്രേയസ് അയ്യരും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച COVID-19 ന് പോസിറ്റീവ് പരീക്ഷിച്ച ഇരുവരും സുഖം പ്രാപിച്ച് ഐസൊലേഷൻ പൂർത്തിയാക്കിയ ശേഷം ആണ് പരിശീലനം തുടങ്ങിയത്.

Exit mobile version