
ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ആദ്യ വിക്കറ്റില്‍ 158 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയെങ്കിലും 17ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇഷ് സോധി ഇന്ത്യയുടെ കുതിപ്പിനു തടസ്സം സൃഷ്ടിച്ചു. ശിഖര്‍ ധവാനും രോഹിത്ത് ശര്‍മ്മയും 80 റണ്‍സ് വീതമാണ് എടുത്തത്. സ്ഥാനക്കയറ്റം ലഭിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്ലിയും ധോണിയും അടിച്ചു കളിച്ചപ്പോളഅ ഇന്ത്യയുടെ സ്കോര്‍ 200 കടന്നു. 20 ഓവറില്‍ 202 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത്.
Another Rohit-Dhawan special! https://t.co/xY7XLXqui3 pic.twitter.com/4vmfhFE3Ff
— ESPNcricinfo (@ESPNcricinfo) November 1, 2017
ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് രോഹിത്ത്-ധവാന് സഖ്യം ഇന്ന് ന്യൂസിലാണ്ടിനെതിരെ നേടിയത്. വിരാട് കോഹ്ലി മൂന്ന് സിക്സുകളുടെ സഹായത്തോടെ 11 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ധോണി 2 പന്തില്‍ നിന്ന് ഒരു സിക്സിന്റെ സഹായത്തോടെ 7 റണ്‍സ് നേടി. രോഹിത് ശര്‍മ്മ 55 പന്തില്‍(6 ബൗണ്ടറിയും 4 സിക്സും) നിന്ന് 80 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന് 52 പന്തില്‍ (10 ബൗണ്ടറി 2 സിക്സ് സഹിതം) 80 റണ്‍സ് തികച്ച് പുറത്തായി.
ഇഷ് സോധിയാണ് ന്യൂസിലാണ്ട് നിരയില്‍ തിളങ്ങിയത്. തന്റെ നാലോവറില്‍ 25 റണ്‍സ് വഴങ്ങിയാണ് സോധി 2 വിക്കറ്റ് വീഴ്ത്തിയത്. ഇന്നിംഗ്സില്‍ വീണ മറ്റൊരു വിക്കറ്റ് ട്രെന്റ് ബൗള്‍ട്ടാണ് സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial