മുരളി വിജയ്ക്ക് പരിക്ക്, ശ്രീലങ്കയിലേക്ക് ടെസ്റ്റ് കളിക്കാന്‍ ശിഖര്‍ ധവാന്‍

കൈക്കുഴയ്ക്കേറ്റ പരിക്ക് കാരണം ശ്രീലങ്ക പരമ്പരയില്‍ നിന്ന് മുരളി വിജയ് പുറത്ത്. പകരക്കാരനായി ശിഖര്‍ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ ഈ വിവരം മീഡിയ റിലീസിലൂടെയാണ് പുറത്ത് വിട്ടത്. പരിക്ക് കാരണം നേരത്തെ വിജയ് ഐപിഎല്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുരളി തിരിച്ച് പരിശീലനമാരംഭിച്ചുവെങ്കിലും വീണ്ടും പരിക്ക് പിടികൂടുകയായിരുന്നു.

വിജയെ പരിശോധിച്ച ബിസിസിഐയുടെ മെഡിക്കല്‍ ടീം അദ്ദേഹത്തിന്റെ റീഹാബിലിറ്റേഷന്‍ പരിപാടി തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരമ്പരയില്‍ അഭിനവ് മുകുന്ദിനെയാണ് നേരത്തെ ബിസിസിഐ മൂന്നാം ഓപ്പണറായി പ്രഖ്യാപിച്ചത്. വിജയ് പുറത്തിരുന്ന ബാംഗ്ലൂര്‍ ടെസ്റ്റില്‍ അഭിനവ് മുകുന്ദ് ആണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article340 റണ്‍സിനു വിജയിച്ച് ദക്ഷിണാഫ്രിക്ക
Next articleദക്ഷിണാഫ്രിക്കയെ ഗോളില്‍ മുക്കി ബെല്‍ജിയം, അയര്‍ലണ്ടിനെ കീഴ്പ്പെടുത്തി ജര്‍മ്മനി