
ശിഖര്‍ ധവാനും വിരാട് കോഹ്ലിയും പടുത്തുയര്‍ത്തിയ മികച്ച കൂട്ടുകെട്ടിന്റെ ബലത്തില്‍ ശ്രീലങ്കയെ 9 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ വിജയത്തുടക്കം. ശ്രീലങ്കയെ 216 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യ വെറും 28.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ചാമ്പ്യന്‍സ് ട്രോഫി മുതല്‍ തുടരുന്ന ഫോം ശിഖര്‍ ധവാന് നിലനിര്‍ത്തിയപ്പോള്‍ ധവാന് തന്റെ 11ാം ശതകം നേടി. വിരാട് കോഹ്ലി തന്റെ അര്‍ദ്ധ ശതകവും നേടി ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.
25ാം ഓവറില്‍ 139/1 എന്ന നിലയില്‍ നിന്ന് 216 റണ്‍സിനു ഓള്‍ഔട്ട് ആയ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരുടെ നേര് വിപരീതമായ സമീപനമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കാഴ്ചവെച്ചത്. 71 പന്തില്‍ നിന്ന് തന്റെ വേഗതയേറിയ ശതകം കണ്ടെത്തിയ ധവാന് വിജയസമയത്ത് 90 പന്തില്‍ നിന്ന് 132 റണ്‍സ് നേടി വിജയ സമയത്ത് കോഹ്ലിയ്ക്ക് കൂട്ടായി നിന്നു. കോഹ്ലി 82 റണ്‍സ് നേടി. 70 പന്തുകള്‍ ഇന്ത്യന്‍ നായകന് നേരിട്ടു. രോഹിത് ശര്‍മ്മയാണ് പുറത്തായ ഏക ബാറ്റ്സ്മാന്. റണ്‍ഔട്ട് രൂപത്തിലാണ് രോഹിത് പുറത്തായത്.
ശ്രീലങ്കയുടെ ഇന്നിംഗ്സ് ഇവിടെ വായിക്കാം:
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial