
ന്യൂസിലാണ്ട് നേടിയ 230 റണ്‍സ് 24 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. അര്‍ദ്ധ ശതകങ്ങള്‍ നേടിയ ശിഖര്‍ ധവാന്, ദിനേശ് കാര്‍ത്തിക എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. വിരാട് കോഹ്ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും നിര്‍ണ്ണായകമായ റണ്ണുകള്‍ നേടി. വിജയ സമയത്ത് ദിനേശ് കാര്‍ത്തിക് 64 റണ്‍സും മഹേന്ദ്ര സിംഗ് ധോണി 18 റണ്‍സും നേടി ക്രീസിലുണ്ടായിരുന്നു.
രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായങ്കിലും ശിഖര്‍ ധവാന്(68) വിരാട് കോഹ്ലി(29), ദിനേശ് കാര്‍ത്തിക്(64*), ഹാര്‍ദ്ദിക് പാണ്ഡ്യ(30) എന്നിവരുടെ മികവ് ടീമിനെ 46ാം ഓവറില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കാന്‍ സഹായിക്കുകയായിരുന്നു.
നേരത്തെ ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിംഗ് ന്യൂസിലാണ്ടിനെ വരിഞ്ഞു കെട്ടുകയായിരുന്നു. 188/8 എന്ന നിലയിലേക്ക് വീണ സന്ദര്‍ശകരെ വാലറ്റക്കാരുടെ പോരാട്ടമാണ് 230 എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial