Site icon Fanport

ശിഖർ ധവാനും ശ്രേയസ് അയ്യരും പരിശീലനം പുനരാരംഭിച്ചു

കോവിഡ് മാറി ഇന്ത്യൻ താരങ്ങൾ ആയ സീനിയർ ഓപ്പണർ ശിഖർ ധവാനും ശ്രേയസ് അയ്യരും പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച COVID-19 ന് പോസിറ്റീവ് പരീക്ഷിച്ച ഇരുവരും സുഖം പ്രാപിച്ച് ഐസൊലേഷം പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകുന്നേരം ചെറിയ രീതിയിൽ പരിശീലനം നടത്തി.

ഇരുവരെയും ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിച്ചു. ബുധനാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനുള്ള പ്ലെയിംഗ് ഇലവനിൽ ഇവർ ഉണ്ടാകാൻ എന്തായാലും സാധ്യത ഇല്ല. കോവിഡ് ബാധിച്ച മറ്റൊരു താരമായ ഗെയ്ക്വാദ് ഇനിയും പരിശീലനം പുനരാരംഭിച്ചിട്ടില്ല

Exit mobile version