വീണ്ടും ധവാന്, ഇന്ത്യയ്ക്ക് ആദ്യ ജയം

നിദാഹസ് ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യ. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് ഇന്ന് ഇന്ത്യ നേടിയത്. ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ ധവാനും പുറത്തായെങ്കിലും മനീഷ് പാണ്ഡേ(27*) ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 8 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സുരേഷ് റെയ്ന 28 റണ്‍സ് നേടി.
റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്, ടാസ്കിന് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്.
നേരത്തെ ലിറ്റണ്‍ ദാസും(34) സബ്ബിര്‍ റഹ്മാനും(30) പുറത്തെടുത്ത ബാറ്റിംഗ് ചെറുത്ത് നില്പാണ് ബംഗ്ലാദേശിനെ കുറ്റന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 20 ഓവറില്‍ 139/8 എന്ന സ്കോറാണ് ബംഗ്ലാദേശിനു നേടാനായത്. ജയ്ദേവ് ഉനഡ്കട് മൂന്നും വിജയ് ശങ്കര്‍ രണ്ടും വിക്കറ്റാണ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial