മുംബൈ ടി20 ലീഗില്‍ ധവാല്‍ കുല്‍ക്കര്‍ണി കളിക്കില്ല

- Advertisement -

കന്നി മുംബൈ ടി20 ലീഗില്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ സേവനം ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി. ലേല സമയത്ത് താരം പരിക്കിന്റെ പിടിയിലാണെന്നുള്ളതും ലീഗിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തു എന്ന കാരണം കൊണ്ടും ഒരു ടീമുകളും താരത്തിനെ ലേലത്തില്‍ സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് അടിസ്ഥാന വിലയായ 1.50 ലക്ഷം രൂപ നല്‍കി മുംബൈ നോര്‍ത്ത് ഈസ്റ്റ് താരത്തെ വാങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അറിയുന്നത് എന്‍സിഎ ബെംഗളൂരുവില്‍ റീഹാബ് നടപടിയുമായി മുന്നോട്ട് പോകുന്ന ധവാല്‍ സീസണ്‍ മുഴുവനായും കളിക്കാനുണ്ടാകില്ല എന്നതാണ്. മുംബൈ നോര്‍ത്ത് ഈസ്റ്റ് മാനേജ്മെന്റിനു ഇത് സംബന്ധിച്ച വിവരം എംസിഎയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement